Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 2027 Global Convention Venue

America

ഒ​ർ​ലാ​ണ്ടോ​യി​ലേ​ക്ക് കെ​എ​ച്ച്എ​ൻ​എ; 2027 ഗ്ലോ​ബ​ൽ ക​ൺ​വ​ൻ​ഷ​ന്റെ വേ​ദി ക​രാ​ർ ഒ​പ്പു​വ​ച്ചു

 

ഒ​ർ​ലാ​ണ്ടോ: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (KHNA) 2027 ഗ്ലോ​ബ​ൽ ക​ൺ​വ​ൻ​ഷ​ന് ലോ​ക​പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര ന​ഗ​ര​മാ​യ ഒ​ർ​ലാ​ണ്ടോ വേ​ദി​യാ​കും. 2027 ന​വം​ബ​ർ 25 മു​ത​ൽ 28 വ​രെ, താ​ങ്ക്സ്ഗി​വിംഗി അ​വ​ധി​ക്കാ​ല​ത്ത് ന​ട​ക്കു​ന്ന നാ​ലു​ദി​ന മ​ഹാ​സം​ഗ​മ​ത്തി​ന് Renaissance Orlando at SeaWorld ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.

കെ​എ​ച്ച്എ​ൻ​എ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​നും Renaissance Orlando at SeaWorld അ​ധി​കൃ​ത​രും ക​ൺ​വെ​ൻ​ഷ​ൻ വേ​ദി സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു. കെഎ​ച്ച്എ​ൻ​എ​യു​ടെ ദേ​ശീ​യ-​റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളു​മ​ട​ക്കം അ​ൻ​പ​തി​ല​ധി​കം പേ​ർ ഈ ​സു​പ്ര​ധാ​ന മു​ഹൂ​ർ​ത്ത​ത്തി​ന് സാ​ക്ഷി​ക​ളാ​യി.

അ​മേ​രി​ക്ക​യി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​രു​മി​ച്ചു​കൂ​ടു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​വ​ധി​ക്കാ​ല​ങ്ങ​ളി​ലൊ​ന്നാ​യ Thanksgiving വാ​രാ​ന്ത്യം ക​ൺ​വെ​ൻ​ഷ​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത് കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​വ​ധി​യെ​ടു​ത്തു​ള്ള അ​ധി​ക യാ​ത്ര ഒ​ഴി​വാ​ക്കി കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കും. ന​വം​ബ​ർ അ​വ​സാ​ന​വാ​രം പൊ​തു​വെ സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ അ​നു​ഭ​വ​പ്പെ​ടു​ന്ന ഒ​ർ​ലാ​ണ്ടോ, കു​ടും​ബ​സം​ഗ​മ​ത്തി​നും വി​നോ​ദ​യാ​ത്ര​യ്ക്കും ഒ​രു​പോ​ലെ അ​നു​യോ​ജ്യ​മാ​യ വേ​ദി​യാ​ണെ​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക​മാ​യി.

SeaWorld-​ന് തൊ​ട്ട​ടു​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന Renaissance Orlando at SeaWorld, ഒ​ർ​ലാ​ണ്ടോ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് കു​റ​ഞ്ഞ യാ​ത്രാ​സ​മ​യ​ത്തി​നു​ള്ളി​ൽ എ​ത്തി​ച്ചേ​രാ​വു​ന്ന പ്ര​മു​ഖ റി​സോ​ർ​ട്ട് ഹോ​ട്ട​ലാ​ണ്. വി​ശാ​ല​മാ​യ ക​ൺ​വെ​ൻ​ഷ​ൻ ഹാ​ളു​ക​ൾ, വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള അ​തി​ഥി​മു​റി​ക​ൾ, കു​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കൊ​പ്പം Walt Disney World, Universal Orlando, SeaWorld തു​ട​ങ്ങി​യ ലോ​ക​പ്ര​ശ​സ്ത വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളു​ടെ സാ​മീ​പ്യ​വും ക​ൺ​വ​ൻ​ഷ​നി​ലെ​ത്തു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് സ​മ്മേ​ള​ന​ത്തോ​ടൊ​പ്പം മ​നോ​ഹ​ര​മാ​യ ഒ​രു ഒ​ർ​ലാ​ണ്ടോ അ​വ​ധി​ക്കാ​ലം കൂ​ടി ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കും.

ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ആ​ത്മീ​യ സ​മ്മേ​ള​ന​ങ്ങ​ൾ, യു​വ​ജ​ന-​വ​നി​താ വേ​ദി​ക​ൾ, കു​ടും​ബ പ​രി​പാ​ടി​ക​ൾ, സെ​മി​നാ​റു​ക​ൾ, സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക ച​ർ​ച്ച​ക​ൾ തു​ട​ങ്ങി കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ എ​ല്ലാ ത​ല​മു​റ​ക​ളെ​യും ഒ​രേ വേ​ദി​യി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ക​ൺ​വ​ൻ​ഷ​നാ​യി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. പ​രി​പാ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ, വി​വി​ധ ക​ൺ​വ​ൻ​ഷ​ൻ ക​മ്മി​റ്റി​ക​ൾ, ര​ജി​സ്ട്രേ​ഷ​ൻ, താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി പ്ര​ഖ്യാ​പി​ക്കും.​

 ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി ഹി​ന്ദു കു​ടും​ബ​ങ്ങ​ൾ ഒ​രു​മി​ക്കു​ന്ന ഒ​രു വ​ലി​യ കു​ടും​ബ​സം​ഗ​മ​മാ​യി മാ​റ​ണം. കു​ട്ടി​ക​ൾ​ക്ക് പു​തി​യ സൗ​ഹൃ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും, യു​വ​ത​ല​മു​റ​യ്ക്ക് ന​മ്മു​ടെ പൈ​തൃ​ക​വും സം​സ്കാ​ര​വു​മാ​യി കൂ​ടു​ത​ൽ അ​ടു​ക്കാ​നും, മു​തി​ർ​ന്ന​വ​ർ​ക്ക് പ​ഴ​യ സൗ​ഹൃ​ദ​ങ്ങ​ൾ പു​തു​ക്കാ​നും പു​തി​യ ബ​ന്ധ​ങ്ങ​ൾ സ്ഥാ​പി​ക്കാ​നും ക​ഴി​യു​ന്ന വേ​ദി​യാ​ണ് ഞ​ങ്ങ​ൾ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്,” പ്ര​സി​ഡ​ന്റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.​

‌കെ​എ​ച്ച്എ​ൻ​എ​യു​ടെ ഇ​രു​പ​ത്തി​യാ​റ് വ​ർ​ഷ​ത്തെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​നു​ഭ​വ​സ​മ്പ​ത്ത് ഉ​ൾ​ക്കൊ​ണ്ട്, പു​തി​യ ത​ല​മു​റ​യ്ക്ക് കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്ത​വും നേ​തൃ​ത്വ​വും ന​ൽ​കു​ന്ന ക​ൺ​വ​ൻ​ഷ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ വി​വി​ധ റീ​ജി​യ​ണു​ക​ളെ കൂ​ടു​ത​ൽ ശ​ക്ത​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും ഒ​രേ വേ​ദി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​മാ​യി​രി​ക്കും ക​ൺ​വ​ൻ​ഷ​നെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

​ഒ​രു മി​ല്യ​ൺ ഡോ​ള​റി​ല​ധി​കം പ്ര​തീ​ക്ഷി​ത ബ​ജ​റ്റു​ള്ള ക​ൺ​വൻ​ഷ​ന്‍റെ പ്രാ​ഥ​മി​ക സാ​മ്പ​ത്തി​ക രൂ​പ​രേ​ഖ​യും ത​യ്യാ​റാ​യി​ക്ക​ഴി​ഞ്ഞു. ക​രാ​ർ ഒ​പ്പി​ട​ലി​നു​ശേ​ഷം ന​ട​ന്ന യോ​ഗ​ത്തി​ൽ ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ പ്ര​തീ​ക്ഷി​ത വ​ര​വ്-​ചെ​ല​വു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ സ​മ​ഗ്ര ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​വും സു​താ​ര്യ​ത​യും ഉ​റ​പ്പാ​ക്കി ഓ​രോ വി​ഭാ​ഗ​ത്തി​നും വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കും തു​ട​ക്ക​മാ​യി.

നാ​ലു​ദി​വ​സ​ത്തെ ആ​ഘോ​ഷ​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല ക​ൺ​വൻ​ഷ​നി​ലൂ​ടെ കെഎ​ച്ച്എ​ൻഎ ല​ക്ഷ്യ​മി​ടു​ന്ന​ത്. സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വ​ള​ർ​ച്ച​യ്ക്കും പു​തി​യ ദി​ശ ന​ൽ​കു​ക​യും, കു​ടും​ബ​ങ്ങ​ൾ, യു​വ​ജ​ന​ങ്ങ​ൾ, വ​നി​ത​ക​ൾ, കു​ട്ടി​ക​ൾ, പ്രൊ​ഫ​ഷ​ണ​ലു​ക​ൾ, സം​രം​ഭ​ക​ർ, ആ​ത്മീ​യ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി സം​ഘ​ട​ന​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു ആ​ഗോ​ള വേ​ദി​യാ​യി 2027 ക​ൺ​വ​ൻ​ഷ​നെ മാ​റ്റു​ക​യാ​ണ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്റെ ല​ക്ഷ്യം.​

ക​രാ​ർ ഒ​പ്പി​ട​ൽ ച​ട​ങ്ങി​ൽ ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഗോ​പ​ൻ നാ​യ​ർ, അ​ന​ഘ വാ​രി​യ​ർ, സു​ജി​ത് കു​മാ​ർ അ​ച്യു​ത​ൻ, ഫ്ലോ​റി​ഡ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് പ്ര​ദീ​പ് ബി. ​പി​ള്ള, ഡോ. ​ശ്രീ​കു​മാ​ർ ചെ​ല്ല​പ്പ​ൻ, ബി​നൂ​ബ് ശ്രീ​ധ​ര​ൻ, ന​ന്ദ​കു​മാ​ർ ച​ക്കി​ങ്ങ​ൽ, അ​ഷീ​ദ് വാ​സു​ദേ​വ​ൻ, സ​ച്ചി​ൻ നാ​യ​ർ, അ​ഞ്ജ​ന കൃ​ഷ്ണ​ൻ, പ്ര​ദീ​പ് നാ​രാ​യ​ൺ, അ​ജി​ത് കു​മാ​ർ, മ​ധു പി​ള്ള, ഹ​രീ​ഷ്, മ​ണി​ക​ണ്ഠ​ൻ, രാ​ജേ​ഷ് വ​ല്ലാ​ത്ത്, ന​ന്ദി​ത, ബ​ബി​ത എ​ന്നി​വ​രും ഫ്ലോ​റി​ഡ​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

​ക​ൺ​വ​ൻ​ഷ​ന്‍റെ തീ​യ​തി​യും വേ​ദി​യും ഔ​ദ്യോ​ഗി​ക​മാ​യ​തോ​ടെ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ളെ ഒ​ർ​ലാ​ണ്ടോ​യി​ലേ​ക്ക് വ​ര​വേ​ൽ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്കും തു​ട​ക്ക​മാ​യി. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ വി​പു​ല​മാ​യ ക​ൺ​വെ​ൻ​ഷ​ൻ സം​ഘാ​ട​ക സ​മി​തി​യും വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളും പ്ര​ഖ്യാ​പി​ക്കും.

ജാ​തി-​മ​ത വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി സൗ​ഹൃ​ദ​ത്തി​ന്റെ​യും സം​സ്കാ​ര​ത്തി​ന്റെ​യും കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ​യും ആ​ഘോ​ഷ​മാ​യി മാ​റു​ന്ന KHNA 2027 ഗ്ലോ​ബ​ൽ ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക് ഏ​വ​രെ​യും കു​ടും​ബ​സ​മേ​തം ഹൃ​ദ​യ​പൂ​ർ​വ്വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

Latest News

Corehub Up